വെങ്ങപള്ളി പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണം: എൻ.ഡി അപ്പച്ചൻ

പിണങ്ങോട്:വെങ്ങപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ നടക്കുന്ന വ്യാപകമായ അഴിമതിക്കെതിരെ വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.വേണുഗോപാൽ കീഴ്ശ്ശേരി ,ജോണി ജോൺ, സി.പി പുഷ്പലത, കെ.ടി ശ്രീജിത് , ആൽഫിൻ ജയിംസ്, ബിന്ദു സി.പി സക്കീന പിണങ്ങോട്, ഷമീർ കുന്നത്ത്, ആഷിർ പിണങ്ങോട്, കെ.പി മോഹനൻ ,കേശവൻ നായാടി പൊയിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ പണിയെടുക്കാതെ വ്യാജ ഒപ്പിട്ട് വ്യാപകമായി തൊഴിലുറപ്പ് വേതനം കൈപ്പറ്റി. മോണിറ്ററിംഗ് സമിതികൾ ഉൾപ്പെടെ നോക്കുകുത്തികളാക്കി തൊഴിലുറപ്പിൻ്റെ മേറ്റിനെയും ഓവർസീയർ , എന്നിവരെയും ഭീഷണിപ്പെടുത്തിയുമാണ് അഴിമതി നടത്തുന്നത്. 13-ാംവാർഡ് മെമ്പർ ഉൾപ്പെടെ ഇങ്ങനെ ചെയ്തത് ഗ്രാമസഭയിൽ സമ്മതിക്കുകയും, ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് എന്നിവരുടെ സാന്നിധ്യത്തിൻ കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇത് അഴിമതിയുടെ ചെറിയ തെളിവാണ്. ഇന്ന് വരെ പണിയെടുക്കാത്ത ആളുകൾ പരിചയമില്ലാത്ത വാർഡുകളിൽ പണിയെടുത്തതായി രേഖയുണ്ടാക്കി പണം അക്കൗണ്ടിൽ എത്തുമ്പോൾ അവരിൽ നിന്ന് പണം എൽഡിഫ് പ്രതിനിധികൾ കൈപ്പറ്റുകയാണ് അഴിമതിയുടെ രീതി. സി. പി എം പ്രവർത്തകർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിലാണ് ഭരണസമിതി കാര്യങ്ങൾ ചെയ്യുന്നത്. ഹരിത കർമ്മസേനയുടെ വെയിസ്റ്റ് ശേഖരിക്കുന്ന ചാക്കിൻ്റെ വിതരണം വരെ ടെൻഡർ വിളിക്കാതെ സി.പി.എം പ്രവർത്തകന് നൽകിയിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരിൽ പഞ്ചായത്തിലെ എഞ്ചിനീയർക്കും ഡിവൈഎഫ്ഐ നേതാവായ ഓവർസീയർക്കും പുറത്താക്കൽ നേരിടേണ്ടി വന്ന സാഹര്യവും വെങ്ങപ്പള്ളിയിൽ ഉണ്ടായിട്ടുണ്ട്. പിന്നീട് വന്ന എഞ്ചിനിയർ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൻ്റെ പേരിൽ ഭരണസമിതിയുടെ സമ്മർദ്ദം കാരണം രാജിവെച്ച് പോകുകയാണ് ഉണ്ടായത്. അഴിമതി നടത്താൻ ഉദ്യോഗസ്ഥരെ സമ്മർദ്ദപ്പെടുത്തി ചെയ്യിക്കുകയും പ്രശ്നമുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരെ ബലിയാടുക്കുകയും ചെയ്യുന്ന രീതിയാണ് സി പി എം ഭരണസമിതി ചെയ്യുന്നത്. ഇത് നിർത്തിയില്ലെങ്കിൽ ശക്തമായി സമരപരി പാടികളുമായി മുന്നോട്ടു പോകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ മുന്നറിയിപ്പ് നൽകി.

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *