ബത്തേരി: സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ 1980 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ ഒരുവട്ടം കൂടി @ 80 സ്കൂ ളിലെത്തി മുൻപ് പഠിച്ച ക്ലാസ്സിൽ ഇരുന്ന് ഓർമകൾ അയവിറക്കി . സ്‌കൂളിന്റെ ഫ്ലവർ ക്യാമ്പസ് പദ്ധതിക്ക് സഹായം നൽകിയാണ് ഷഷ്ഠി പൂർത്തി ആഘോഷിക്കുന്ന പലരുമുള്ള ഇവർ ക്യാമ്പസ് വിട്ടത് . പൂർവ വിദ്യാർഥി സംഗമത്തിന് ചെയർമാൻ രാജൻ തോമസ് , കൺവീനർ ശിവാനന്ദൻ പി കെ , ട്രെഷറർ റോയ് യു പി എന്നിവർ നേതൃത്വം നൽകി . പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , പ്രധാനാദ്ധ്യാപിക ജിജി ജേക്കബ് എന്നിവർ ചേർന്ന് പൂർവ വിദ്യാർത്ഥികളെ സ്വീകരിച്ചു .

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്