സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവൻ വിലയിൽ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടാകുന്നത്. എംസിഎക്സിൽ പത്തുഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,029 രൂപയായി. ആഗോള വിപണിയിലും വിലയിടിയുന്ന പ്രവണതയാണ്. സ്പോട്ട് ഗോൾഡ് വില 0.2ശതമാനം താഴ്ന്ന് ഔൺസിന് 1,863.21 ഡോളർ നിലവാരത്തിലെത്തി. കോവിഡ് വാക്സിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും ഡോളറിന്റെ സമ്മർദവുമാണ് സ്വർണ വില ഇടിയാൻ കാരണമായത്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.