മാനന്തവാടി മേരി മാതാ കോളേജിൽ
ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ നേരിട്ടോ കോളേജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴിയോ ജൂലൈ 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത് മേരി മാതാ കോളേജ് ഓപ്റ്റ് ചെയ്തതിനു ശേഷം ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്കും മറ്റ് കോളേജുകളിൽ അഡ്മിഷൻ എടുത്തവർക്കും, പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ വിളിക്കുക. WWW.marymathacollege.ac.in,
96057 47835,94003 81087

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.