പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ ഏഴ്, എട്ട് ക്ലാസുകളിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് ജൂലൈ 30 ന് രാവിലെ 11 ന് പ്രവേശന പരീക്ഷ നടത്തും. നിലവിൽ ഏഴ്, എട്ട് ക്ലാസുകളിൽ അധ്യയനം നടത്തുന്ന പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. ഫോൺ 04936-296095, 8943713532

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല