മാനന്തവാടി ഗവ. കോളേജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രൻ്റീസിനെ താൽകാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുമായി ജൂലൈ 26 ന് രാവിലെ 11 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 04935-240351

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല