പൈ ദിനത്തോടനുബന്ധിച്ച് അസംപ്‌ഷൻ എ.യു.പി. സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കള മത്സരം സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിനും യുപി വിഭാഗത്തിനും മത്സരം നടത്തി.ഇരുവിഭാഗത്തിലായി ഇരുനൂറിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിവിധ ജ്യാമതീയ രൂപങ്ങളും ഗണിതത്തിലെ വിവിധ ആശയങ്ങൾ ഉപയോഗിച്ചും വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ ഗണിത പൂക്കളങ്ങൾ വരച്ചു.ഹെഡ് മാസ്റ്റർ സ്റ്റാൻലി ജേക്കബ്, അധ്യാപകരായ സി. മേഴ്സിമാത്യു, ബിജി വർഗ്ഗീസ്, ബിന്ദു അബ്രഹാം റോസ എ സി, മിനി പി.ജെ, ബീന മാത്യു,ജസ്റ്റിൻ ഫിലിപ്പ്,ആശ ‘ജോസഫ് , സി.സിമി എന്നിവർ നേതൃത്വം നൽകി.കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനും ജ്യാമതീയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും ഇത്തരം മത്സരങ്ങൾ പ്രയോജന പ്രദമാകും എന്ന് ഹെഡ് മാസ്റ്റർ അഭിപ്രായപ്പെട്ടു.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936