ജില്ലയിൽ മികച്ച ശാസ്ത്രീയ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ഒരുവർഷം നീളുന്ന കർമ പദ്ധതികൾ തയാറാക്കി. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടന്ന പ്രൊജക്ട് ക്ലിനിക്കിൽ 65 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തത്.
പ്രോജക്ട് ക്ലിനിക് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടർ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് 45 കോടി അടക്കമുള്ള തുക ഉപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. മാലിന്യസംസ്കരണ സംവിധാനങ്ങളുടെ സമ്പൂർണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ മനോഭാവത്തിൽ മാറ്റംവരുത്തുംവിധമാണ് കർമപദ്ധതി രൂപപ്പെടുത്തിയത്. വാതിൽപ്പടി ശേഖരണം 100 ശതമാനം ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതിലേക്ക് ഉയർത്തുക, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക, സംവിധാനങ്ങളുടെ ആധുനീകരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നിരന്തരം നടക്കുന്നതാക്കുക, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണപരത ഉറപ്പാക്കുക, മാലിന്യസംസ്കരണത്തെ ആകർഷകമായ തൊഴിൽ മേഖലയാക്കി മാറ്റുക എന്നിവ ഉറപ്പാക്കും. അസിസ്റ്റന്റ് ഡയറക്ടർമാരായ ജോമോൻ ജോർജ്ജ്, ഡോ അനുപമ, ജില്ലാ കോർഡിനേറ്റർ ഹർഷൻ എസ്, ക്യാമ്പയിൻ കോ കോർഡിനേറ്റർ എസ് ഷാജി, എൻഫോഴ്സ്മെന്റ് ജില്ലാ ലീഡർ പി.എൻ സുരേന്ദ്രൻ, അസിസ്റ്റന്റ് കോർഡിനേറ്റർ ഐ ഇ സി റഹിം ഫൈസൽ കെ, പ്രോഗ്രാം ഓഫീസർ അനൂപ് കെ, അസിസ്റ്റന്റ് കോർഡിനേറ്റർ അക്കൗണ്ട്സ് സഞ്ജയ് പി എസ്, എസ് ഡബ്ല്യു എം നിധി കൃഷ്ണ, ടെക്നിക്കൽ കൺസൾട്ടന്റ് റിസ്വിക്ക് എന്നിവർ സംസാരിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത