ജില്ലയിൽ ആധാറുമായി ബന്ധപ്പെട്ട പദ്ധതികൾ വേഗത്തിലാക്കും ജില്ലാതല ആധാർ കമ്മിറ്റി യോഗം ചേർന്നു

ജില്ലയിലെ ആധാറുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപനം ചെയ്യുന്നതിന് ജില്ലാതല ആധാർ കമ്മിറ്റിയുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്നു. അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, പൂജ്യം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആധാർ ലഭ്യമാകുന്ന പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ആധാറുമായി ബന്ധപ്പെട്ട് പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള വിവിധ ബുദ്ധിമുട്ടുകൾ പരിഹിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു. ‘എ ഫോർ ആധാർ’, ‘യൂണീഫോം’ എന്നീ പദ്ധതികൾ അടുത്ത മാസങ്ങളിൽ ഊർജ്ജിതമാക്കും. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലുള്ള വ്യക്തികൾക്ക് ആധാർ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ഓഗസ്റ്റിൽ പ്രത്യേക ക്യാമ്പ് നടത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

ആധാര്‍ വാട്‌സ്ആപ്പില്‍ കിട്ടണോ; ഇങ്ങനെ ചെയ്താല്‍ മതി

നിത്യജീവിതത്തില്‍ ആധാര്‍കാര്‍ഡിന്റെ ആവശ്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കല്‍, സിംകാര്‍ഡ് എടുക്കല്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡിന്റെ ആവശ്യം ഉണ്ട്. ആധാര്‍ കോപ്പി കൈയ്യില്‍ കൊണ്ടുനടക്കുന്നതല്ലാതെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുളള മാര്‍ഗ്ഗം ഡിജിലോക്കര്‍

ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് ധനസമാഹരണം നടത്തി

ചുണ്ടമുക്ക്: പിണങ്ങോട് സഹാറ ഭാരത് ഫൗണ്ടേഷന്‍ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിനുവേണ്ടി രണ്ടേനാല് യുവ കൂട്ടായ്മ ധനസമാഹരണം നടത്തി. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി

ഗുണ്ടാ പിരിവ് നല്‍കിയില്ല; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

തിരുവല്ല: തിരുവല്ലയിലെ മഞ്ഞാടിയില്‍ ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരിയെ സംഘം ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്ന് പരാതി. കാപ്പാ കേസ് പ്രതിയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്സാണ്ടറും മറ്റ് അഞ്ചുപേരും

കാന്‍സര്‍ നേരത്തെ കണ്ടെത്താനുള്ള 5 പരിശോധനകള്‍; ആരൊക്കെയാണ് ടെസ്റ്റിന് വിധേയരാകേണ്ടത്

എത്രയും വേഗം രോഗം കണ്ടെത്തുന്നോ അത്രയും വിജയകരമായി കാന്‍സര്‍ ചികിത്സയ്ക്കുള്ള സാധ്യതയുണ്ട്. എങ്കിലും പലരും ഈ സാധ്യതകളെ അവഗണിക്കുകയാണ് ചെയ്യുന്നത്. സ്വയം ആരോഗ്യവാനാണെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതും, രോഗമുണ്ടെന്ന് അറിയാന്‍ ഭയപ്പെടുന്നതുമാണ് കാര്യം. ശരീരത്തില്‍ കാന്‍സറിന്റെ

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് വിവാഹിതയായ സ്ത്രീക്ക് നൽകാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു വനിത അഭിഭാഷകയുടെ മറ്റൊരു

സ്വര്‍ണവിലയില്‍ നല്ല നാളുകളോ?; വില വീണ്ടും കുറഞ്ഞു, ഇന്ന് തന്നെ ബുക്ക് ചെയ്യാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. കഴിഞ്ഞ കുറച്ച് ദിവസമായി വില കൂടിയും കുറഞ്ഞുമായി സ്ഥിരതയില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെ കുത്തനെ കുറഞ്ഞുനിന്ന സ്വര്‍ണവില സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായിരുന്നു. വിലയില്‍ ദിവസേന ഉണ്ടാകുന്ന വ്യത്യാസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.