ഹൈടെക് കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു.

തേറ്റമല ഗവ.ഹൈസ്‌കൂളിലെ വിവിധ പദ്ധതികള്‍ ജില്ലാ പഞ്ചായത്തംഗം കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹൈടെക് കമ്പ്യൂട്ടര്‍ ലാബ്, 20 ലക്ഷം രൂപ മെയിന്റനന്‍സ് ഗ്രാന്‍ഡ് കുടിവെള്ള പദ്ധതി, 18 ലക്ഷം സി എഫ് സി ഗ്രാന്‍ഡ് ഉപയോഗിച്ച് വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയുടെ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി പി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതിക്ക് സ്ഥലം നല്‍കിയ ആലി പുതിയറക്കലിനെ ചടങ്ങില്‍ ആദരിച്ചു .പിടിഎ പ്രസിഡന്റ് നാസര്‍ കൂത്തുപറമ്പന്‍, പ്രധാനാധ്യാപകന്‍ മനോജ് മാത്യു, ഫൗസിയ ഇബ്രാഹിം കേളോത്ത, ് റിയാസ് മേമന, സ്‌കൂള്‍ ലീഡര്‍ ആയിഷ റിഷാന, കെ.സന്തോഷ്, ലത്തീഫ് തട്ടായി എന്നിവര്‍ സംസാരിച്ചു കോണ്‍ട്രാക്ടര്‍ മാരായ ഉസ്മാന്‍ പൊന്നാണ്ടി ,രാജു തെക്കയില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആധാര്‍ വാട്‌സ്ആപ്പില്‍ കിട്ടണോ; ഇങ്ങനെ ചെയ്താല്‍ മതി

നിത്യജീവിതത്തില്‍ ആധാര്‍കാര്‍ഡിന്റെ ആവശ്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കല്‍, സിംകാര്‍ഡ് എടുക്കല്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡിന്റെ ആവശ്യം ഉണ്ട്. ആധാര്‍ കോപ്പി കൈയ്യില്‍ കൊണ്ടുനടക്കുന്നതല്ലാതെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുളള മാര്‍ഗ്ഗം ഡിജിലോക്കര്‍

ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് ധനസമാഹരണം നടത്തി

ചുണ്ടമുക്ക്: പിണങ്ങോട് സഹാറ ഭാരത് ഫൗണ്ടേഷന്‍ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിനുവേണ്ടി രണ്ടേനാല് യുവ കൂട്ടായ്മ ധനസമാഹരണം നടത്തി. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി

ഗുണ്ടാ പിരിവ് നല്‍കിയില്ല; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

തിരുവല്ല: തിരുവല്ലയിലെ മഞ്ഞാടിയില്‍ ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരിയെ സംഘം ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്ന് പരാതി. കാപ്പാ കേസ് പ്രതിയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്സാണ്ടറും മറ്റ് അഞ്ചുപേരും

കാന്‍സര്‍ നേരത്തെ കണ്ടെത്താനുള്ള 5 പരിശോധനകള്‍; ആരൊക്കെയാണ് ടെസ്റ്റിന് വിധേയരാകേണ്ടത്

എത്രയും വേഗം രോഗം കണ്ടെത്തുന്നോ അത്രയും വിജയകരമായി കാന്‍സര്‍ ചികിത്സയ്ക്കുള്ള സാധ്യതയുണ്ട്. എങ്കിലും പലരും ഈ സാധ്യതകളെ അവഗണിക്കുകയാണ് ചെയ്യുന്നത്. സ്വയം ആരോഗ്യവാനാണെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതും, രോഗമുണ്ടെന്ന് അറിയാന്‍ ഭയപ്പെടുന്നതുമാണ് കാര്യം. ശരീരത്തില്‍ കാന്‍സറിന്റെ

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് വിവാഹിതയായ സ്ത്രീക്ക് നൽകാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു വനിത അഭിഭാഷകയുടെ മറ്റൊരു

സ്വര്‍ണവിലയില്‍ നല്ല നാളുകളോ?; വില വീണ്ടും കുറഞ്ഞു, ഇന്ന് തന്നെ ബുക്ക് ചെയ്യാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. കഴിഞ്ഞ കുറച്ച് ദിവസമായി വില കൂടിയും കുറഞ്ഞുമായി സ്ഥിരതയില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെ കുത്തനെ കുറഞ്ഞുനിന്ന സ്വര്‍ണവില സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായിരുന്നു. വിലയില്‍ ദിവസേന ഉണ്ടാകുന്ന വ്യത്യാസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.