തേറ്റമല ഗവ.ഹൈസ്‌കൂളിലെ വിവിധ പദ്ധതികള്‍ ജില്ലാ പഞ്ചായത്തംഗം കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ഹൈടെക് കമ്പ്യൂട്ടര്‍ ലാബ്, 20 ലക്ഷം രൂപ മെയിന്റനന്‍സ് ഗ്രാന്‍ഡ് കുടിവെള്ള പദ്ധതി, 18 ലക്ഷം സി എഫ് സി ഗ്രാന്‍ഡ് ഉപയോഗിച്ച് വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയുടെ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി പി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതിക്ക് സ്ഥലം നല്‍കിയ ആലി പുതിയറക്കലിനെ ചടങ്ങില്‍ ആദരിച്ചു .പിടിഎ പ്രസിഡന്റ് നാസര്‍ കൂത്തുപറമ്പന്‍, പ്രധാനാധ്യാപകന്‍ മനോജ് മാത്യു, ഫൗസിയ ഇബ്രാഹിം കേളോത്ത, ് റിയാസ് മേമന, സ്‌കൂള്‍ ലീഡര്‍ ആയിഷ റിഷാന, കെ.സന്തോഷ്, ലത്തീഫ് തട്ടായി എന്നിവര്‍ സംസാരിച്ചു കോണ്‍ട്രാക്ടര്‍ മാരായ ഉസ്മാന്‍ പൊന്നാണ്ടി ,രാജു തെക്കയില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936