ഫാസ്ടാഗ് പതിപ്പിക്കാതെ പോകുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കാൻ എൻഎച്ച്എഐ തീരുമാനം

വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ബോധപൂർവം ഫാസ്ടാഗ് പതിപ്പിക്കാതെ പോവുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കുമെന്ന് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ഫാസ്ടാഗ് പതിപ്പിക്കാതെ എത്തുന്ന വാഹനങ്ങൾ കാരണം ടോൾ പ്ലാസകളിൽ നീണ്ട വാഹന കുരുക്ക് പതിവായതോടെയാണ് ഈ നടപടി. ഫാസ്ടാഗുകൾ വാഹനങ്ങളുടെ മുന്നിലെ ചില്ലിൽ പതിപ്പിക്കാതിരിക്കുകയോ ശരിയായ രീതിയിൽ പതിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ട് ദിവസും വലിയ തോതിലുള്ള ഗതാഗതകുരുക്കുകൾ ടോൾ പ്ലാസകളിൽ ഉണ്ടാവാറുണ്ട്.

ഇത് മറ്റു ഡ്രൈവർമാർക്കും വലിയ തോതിൽ അനാവശ്യ സമയനഷ്ടത്തിനിടയാക്കാറുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനായാണ് പുതിയ നടപടിയുമായി ദേശീയ പാതാ അതോറിറ്റി എത്തിയിരിക്കുന്നത്. വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ഫാസ്ടാഗ് ശരിയായി പതിപ്പിച്ചില്ലാത്തതോ പതിപ്പിക്കാത്തതോ ആയ വാഹനങ്ങളിൽ നിന്നു ഇരട്ടി ടോൾ പിരിക്കാൻ ടോൾ പിരിക്കുന്ന ഏജൻസികൾക്ക് ദേശീയ പാതാ അതോറിറ്റി നിർദേശം നൽകി കഴിഞ്ഞു. എല്ലാ ടോൾ ബൂത്തുകളിലും ഇരട്ടി ടോൾ ഈടാക്കുന്നതു സംബന്ധിച്ച മുന്നറിയിപ്പു ബോർഡുകൾ വെക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം ടോൾ പ്ലാസകളിലെ സിസിടിവികളിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം റെക്കോർഡു ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഏതു വാഹനങ്ങൾക്കാണ് ഇരട്ടി തുക ഈടാക്കേണ്ടതെന്ന് തീരുമാനിക്കാൻ ഈ ദൃശ്യങ്ങളും തെളിവായി ഉപയോഗിക്കും. വാഹനങ്ങളുടെ മുന്നിലെ ചില്ലിൽ ഫാസ്ടാഗ് പതിപ്പിക്കണമെന്ന് നിലവിലെ ചട്ടങ്ങളിൽ തന്നെ വ്യക്തമായി പറയുന്നുണ്ട്. ഇത് പാലിക്കാത്ത വാഹനങ്ങളിൽ നിന്നും ഇരട്ടി ടോൾ നിരക്ക് ഈടാക്കുക മാത്രമല്ല ഇലക്ട്രോണിക് ടോൾ കളക്ഷൻ(ഇടിസി) ഇടപാടുകളിൽ കരിമ്പട്ടികയിൽ പെടുത്താനും സാധ്യതയുണ്ട്.

ഫാസ്ടാഗ് വാഹനത്തിൽ പതിപ്പിക്കുന്ന സമയത്തുതന്നെ ഇക്കാര്യങ്ങൾ വാഹന ഉടമകളും ഫാസ്ടാഗ് പതിപ്പിക്കുന്നവരും ശ്രദ്ധിക്കണമെന്നും ദേശീയ പാതാ അതോറിറ്റി ഓർമിപ്പിക്കുന്നു. ഭാവിയിൽ ഇന്ത്യയിൽ ജിഎൻഎസ്എസ്(ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് ആരംഭിക്കാനും എൻഎച്ച്എഐക്ക് പദ്ധതിയുണ്ട്. കൃത്രിമോപഗ്രഹങ്ങളുടെ സഹായത്തിൽ ടോൾ പിരിക്കുന്ന സാങ്കേതികവിദ്യയാണിത്. വെർച്ചുൽ ടോൾ ബൂത്തുകളാണ് ഈ സാങ്കേതികവിദ്യയിലുണ്ടാവുക. ദേശീയപാതകളിൽ എത്ര ദൂരം സഞ്ചരിക്കുന്നോ അതിന് അനുസരിച്ചുള്ള ടോൾ നിരക്കുകളാണ് വാഹനങ്ങളിൽ നിന്നും ഈടാക്കുക. സാറ്റലൈറ്റ് ടോളിങ് നിലവിൽ വന്നാൽ ഇപ്പോഴത്തെ വരി നിന്നുകൊണ്ടുള്ള ടോൾ നൽകുന്ന സംവിധാനം തന്നെ ഇല്ലാതാക്കാനാവും.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.