കല്‍പ്പറ്റ: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയില്‍ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക.
നിരവധിപ്പേരുടെ ജീവനാണ് മുണ്ടക്കൈയില്‍ പൊലിഞ്ഞത്. പ്രകൃതിക്ഷോഭങ്ങളും മറ്റും ഒരു ജനതയെ തകർക്കുമ്ബോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന മലയാളികളെ നമ്മള്‍ മുൻപും കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്. സമൂഹമാദ്ധ്യമങ്ങള്‍ വഴി കുട്ടികളെ ദത്തെടുക്കാൻ സമ്മതമറിയിച്ചുകൊണ്ടും സാമ്ബത്തിക സഹായവുമായും നിരവധിപേരാണ് രംഗത്തെത്തിയത്.
ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഇടുക്കി ഉപ്പുതുറ സ്വദേശി സജിൻ പാറേക്കരയുടെ സന്ദേശവും. അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുകള്‍ക്ക് മുലപ്പാല്‍ ആവശ്യമെങ്കില്‍ വിളിക്കണം, എന്റെ ഭാര്യ റെഡിയാണ് എന്നറിയിച്ച് കൊണ്ട് ആയിരുന്നു ആ സന്ദേശം. എന്നാല്‍ ഇതിനിടെ സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീലവും വിദ്വേഷവും പ്രചരിപ്പിക്കുകയാണ് ചെറിയ ഒരു വിഭാഗം. ഇവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് സെെബർ ഇടങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നത്. ഇത്തരത്തില്‍ വിദ്വേഷം പരത്തുന്നവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.
പ്രതിഷേധത്തിന് പിന്നാലെ അശ്ലീലവും വിദ്വേഷവും പ്രചരിപ്പിച്ച പലരും പ്രൊഫെെല്‍ നീക്കം ചെയ്തു. മഹാദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാൻ തയാറാണെന്ന പോസ്റ്റില്‍ ആ അമ്മയുടെ മനസിനെ അഭിനന്ദിച്ചും മാതൃത്വം ഉയർത്തിക്കാട്ടിയും ഒട്ടേറെപേർ സമൂഹമാദ്ധ്യങ്ങള്‍ വഴി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ പോസ്റ്റിന് താഴെ അശ്ലീല കമന്റുകള്‍ ഇടാനും ഒരു വിഭാഗം ഉണ്ടായിരുന്നുവെന്നതാണ് മലയാളികള്‍ക്ക് തന്നെ അപമാനമായത്.
മഹാദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാൻ തയാറാണെന്ന പോസ്റ്റില്‍ ആ അമ്മയുടെ മനസിനെ അഭിനന്ദിച്ചും മാതൃത്വം ഉയർത്തിക്കാട്ടിയും ഒട്ടേറെപേർ സമൂഹമാദ്ധ്യങ്ങള്‍ വഴി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ പോസ്റ്റിന് താഴെ അശ്ലീല കമന്റുകള്‍ ഇടാനും ഒരു വിഭാഗം ഉണ്ടായിരുന്നുവെന്നതാണ് മലയാളികള്‍ക്ക് തന്നെ അപമാനമായത്.