ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 2399 കുടുംബങ്ങളിലെ 8246 പേരെ മാറ്റി താമസിപ്പിച്ചു. ക്യാമ്പുകളില്‍ 3004 പുരുഷന്‍മാരും 3325 സ്ത്രീകളും 1917 കുട്ടികളുമാണ് ഉള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 17 ക്യാമ്പുകളിലായി 701 കുടുംബങ്ങളിലെ 2551 പേരാണുള്ളത്. ഇതില്‍ 943 പുരുഷന്‍മാരും 981 സ്ത്രികളും 627 കുട്ടികളും ഉണ്ട്.

പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍ നടപ്പാക്കും. കുട്ടികളില്‍ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ആണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്. ആഴ്ചയില്‍