‘ഡിവോഴ്സ് പ്രഖ്യാപിക്കുന്ന അഭിഷേക്’, ഞെട്ടി ആരാധകര്‍; പിന്നാലെ വസ്‍തുത പുറത്ത്

പലപ്പോഴും വ്യാജപ്രചരണങ്ങളുടെ ചൂട് അറിയാറുള്ളവരാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍, വിശേഷിച്ചും താരങ്ങള്‍. സ്വകാര്യ ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്ക് പോലും അറിയാത്ത കാര്യങ്ങള്‍ യുട്യൂബ് തമ്പ് നെയിലുകളില്‍ കണ്ട് ഞെട്ടേണ്ടിവരാരുണ്ട് പലപ്പോഴും അവര്‍ക്ക്. ഒരുകാലത്ത് മരണ വാര്‍ത്തകളാണ് ഇത്തരത്തില്‍ എത്തിയിരുന്നതെങ്കില്‍ എഐയുടെ കടന്നുവരവോടെ വ്യാജ വീജിയോകള്‍ പോലും അത്തരത്തില്‍ തയ്യാറാക്കപ്പെട്ടുതുടങ്ങി. ഏറ്റവുമൊടുവില്‍ അതിന്‍റെ ഇരയായിരിക്കുന്നത് ബോളിവുഡ് താരം അഭിഷേക് ബച്ചനാണ്.

താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്‍റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതുമായ അഭിഷേക് ബച്ചന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ എത്തിയ വീഡിയോ വളരെ വേഗം വൈറല്‍ ആയി. വീഡിയോയിലേക്ക് സൂക്ഷിച്ചൊന്ന് നോക്കുകപോലും ചെയ്യാതെ പതിനായിരങ്ങള്‍ അത് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമൊക്കെ ഉണ്ടായി. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണെങ്കിലും ശ്രദ്ധിച്ച് നോക്കിയാല്‍ എഐ ഉപയോഗിച്ച് തയ്യാറാക്കപ്പെട്ടതാണെന്ന് മനസിലാക്കാന്‍ സാധിക്കുന്ന വീഡിയോ ആണ് ഇത്. എഐ ഉപയോഗപ്പെടുത്തിയുള്ള വ്യാജ പ്രചരണത്തിന് ഇരയാവുന്ന ഒടുവിലത്തെ ബോളിവുഡ് താരമാണ് അഭിഷേക് ബച്ചന്‍.

നേരത്തെ ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ തുടങ്ങിയവരൊക്കെ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് ഇരകളായിരുന്നു. അതേസമയം ഒരു വിഭാഗം ആരാധകര്‍ ഇതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയും എത്തുന്നുണ്ട്. അമിതാഭ് ബച്ചനും ഐശ്വര്യ റായ്‍ക്കും ഇടയിലുള്ള വിവാഹബന്ധം ഉലച്ചില്‍ നേരിടുകയാണെന്നും ഇരുവരും വേര്‍പിരിയലിന്‍റെ വക്കിലാണെന്നുമൊക്കെ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ അടുത്തിടെ സ്ഥിരമായി വരാറുണ്ട്. ഇതിന്‍റെ ചുവട് പിടിച്ചാണ് അഭിഷേകിന്‍റെ പേരില്‍ വ്യാജ വീഡിയോയും എത്തിയത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.