ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു. കാറോടിച്ച ഡോക്ടർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാരാമ്പറ്റ കൽപ്പറ്റ റോഡിൽ പുഴമുടിക്ക് സമീപമാണ് അപകടം. കാവുമന്ദത്ത് നിന്ന് കൽപ്പറ്റ യിലേക്ക് വരികയായിരുന്ന ആയുർവേദ ഡോക്ടറുടെ കാറാണ് രാവിലെ 10 മണിയോടെ അപകടത്തിൽപ്പെട്ടത്. കാറിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ