ന്യൂഡൽഹി:സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) അറിയിച്ചു. വിദ്യാർഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടി.സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ 2015ൽ ഡൽഹി ഹൈക്കോടതി എഫ്.എസ്.എസ്.എ.ഐയോട് നിർദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ(എൻ.ഐ.എൻ.) അധികൃതർ അറിയിച്ചു.കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ‘ജങ്ക് ഫുഡ്’ എന്നറിയപ്പെടുന്നത്.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ