കൊവിഡ് സമ്പർക്ക വ്യാപനമുള്ള കൽപ്പറ്റയിൽ ഇന്ന് കൂടുതൽ പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. ഇക്കഴിഞ്ഞ ബലി പെരുന്നാളിന് കൽപ്പറ്റ ചെറിയ പള്ളിയിൽ നമസ്കാരത്തിൽ പങ്കെടുത്ത വരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുക. 40 പേരിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. ഇന്നത്തെ പരിശോധനയിൽ നിന്ന് തന്നെ സമ്പർക്ക വ്യാപനത്തിന് തോത് വ്യക്തമാകും. കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയാൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ കുറേക്കൂടി ഊർജിതമാക്കും.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







