പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓടക്കൊല്ലി, വിളമ്പുകണ്ടം, നീരട്ടാടി റിവർ, കൈപ്പട്ടൂകുന്ന്, നീരട്ടാടി പൊയിൽ, എട്ടുകയം ഭാഗങ്ങളിൽ നാളെ (സെപ്തംബർ 2) രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

കർഷക ദിനാചാരണം സംഘടിപ്പിച്ചു
ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.