മുണ്ടക്കൈ ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തം; ദുരിതബാധിതര്‍ക്കായി പ്രത്യേക അദാലത്ത്

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരില്‍ ഇതുവരെ ധനസഹായവും മറ്റും ലഭിക്കാത്തവര്‍ക്കായി ജില്ലാ ഭരണകൂടം പ്രത്യേക അദാലത്ത് നടത്തുന്നു. സെപ്തംബര്‍ 11, 12 തീയ്യതികളിലാണ് മേപ്പാടി ഗവ.എല്‍.പി സ്‌കൂളിന് സമീപത്തായുള്ള എം.എസ്.എ ഹാളില്‍ അദാലത്ത് നടക്കുക. രാവിലെ 10 മുതല്‍ തുടങ്ങുന്ന അദാലത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയായ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ക്കായി ധനസഹായം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കും. താല്‍ക്കാലിക പുനരധിവാസത്തിലുള്ളവര്‍ക്ക് ഫര്‍ണ്ണീച്ചര്‍ തുടങ്ങിയവ ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും അദാലത്തിലെത്തി വിവരങ്ങള്‍ ധരിപ്പിക്കാം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്കായി അദാലത്തില്‍ വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. അക്ഷയകേന്ദ്രത്തിന്റെയും പ്രത്യക കൗണ്ടറുകളുണ്ടാകും. കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ്, മൃസംരക്ഷണവകുപ്പ് തുടങ്ങിയവരുടെ പ്രത്യേക കൗണ്ടറുകളും അദാലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി ഓണക്കിറ്റുകള്‍ ഇവര്‍ താമസിക്കുന്നയിടങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യും.

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *