മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ സഞ്ചരിച്ച വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുത രാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി. അപകടത്തിൽ ജെൻസൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജെൻസണെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടിയിലെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കള ടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. ശ്രുതിയടക്കം 9 പേർക്ക് വാഹനാപ കടത്തിൽ പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. ദുരന്തത്തിനു ശേഷം ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. ഡിസംബറി ലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അതി നിടെയാണ് വീണ്ടുമൊരു ദുരന്തം ശ്രുതിയെ തേടിയെത്തിയത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്