വണ്ടി വാങ്ങി ദിവസങ്ങള്‍ക്കകം കേടായി; ഒല ഷോറൂമിന് തീയിട്ട് യുവാവ്: വീഡിയോ കാണാം

ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയുടെ ഷോറൂമിന് തീവെച്ച്‌ യുവാവ്. ബെംഗളൂരുവിലെ കലബുര്‍ഗിയിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഒല സ്‌കൂട്ടറിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സര്‍വീസ് ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാനായില്ലെന്നും ആരോപിച്ച്‌ 26 കാരനായ മുഹമ്മദ് നദീം ആണ് ഷോറൂമിന് തീവെച്ചത്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.മെക്കാനിക്കായ മുഹമ്മദ് നദീം കഴിഞ്ഞ മാസമാണ് ഒല ഇ- സ്‌കൂട്ടര്‍ വാങ്ങുന്നത്. ഒന്നര ലക്ഷം രൂപയോളം ഇതിനായി ചെലവാക്കിയിരുന്നു. എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂട്ടറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം സര്‍വീസിനായി തിരികെ കൊണ്ടുവന്നു. വാഹനത്തിലും ബാറ്ററിയിലും തകരാറുകള്‍ പ്രകടമാവുകയും വണ്ടിയുടെ ശബ്ദം മാറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
https://x.com/ETNOWlive/status/1833845187937702014?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1833845187937702014%7Ctwgr%5Ee422c504f493e8b1dfee8a466cd38d74d2027fb7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D110840
ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ ഷോറൂം സന്ദര്‍ശിച്ചെങ്കിലും നദീമിന്റെ പരാതികള്‍ പരിഹരിക്കപ്പെട്ടില്ല. ചൊവ്വാഴ്ച വീണ്ടും മുഹമ്മദ് നദീം ഷോറൂമിലെത്തി. എന്നാല്‍ ഷോറൂം അധികൃതര്‍ നിലപാടില്‍ ഉറച്ച്‌ നിന്നു. ഇതോടെ നദീമും കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുകളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. ഇതിനു പിന്നാലെ നദീം പെട്രോള്‍ ഒഴിച്ച്‌ ഷോറൂം കത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.ആറ് വാഹനങ്ങളും ഷോറൂമിലെ കമ്ബ്യൂട്ടര്‍ സംവിധാനങ്ങളും നദീമിന്റെ ആക്രമണത്തില്‍ കത്തിനശിച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ തീപിടുത്തത്തില്‍ ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൂട്ടല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു നേരത്തെ ആളുകള്‍ സംശയിച്ചിരുന്നത്.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ

സ്വീപ്പര്‍ നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മീനങ്ങാടി ഓഫീസിൽ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 30നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 3 വൈകുന്നേരം

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത്‌ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന

സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജനമൈത്രി പോലീസ്

പിന്നാക്ക വിഭാഗത്തിലെ യുവതീ- യുവാക്കൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് കൽപ്പറ്റയിൽ

കൽപ്പറ്റ : വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ്

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.