“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ്

പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്ബനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍ 16 സീരീസിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറുകളില്‍ ഭൂരിഭാഗവും ആൻഡ്രോയിഡ് നിർമാതാക്കള്‍ ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് തന്നെ തങ്ങളുടെ ഫോണുകളില്‍ അവതരിപ്പിച്ചിരുന്നതാണ്.

ഇപ്പോഴിതാ ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് വിപണിയിലെ എതിരാളിയായ സാംസങ്. ‘ഇത് മടക്കാൻകഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്’ എന്നെഴുതിയ 2022 ല്‍ കമ്ബനി പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സാംസങ് ആപ്പിളിനിട്ടൊരു ‘തട്ട് തട്ടിയത്.’ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സാംസങ് പറയുന്നു.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിങ്ങനെ ആപ്പിള്‍ പുതിയതായി നാല് ഐഫോണുകളാണ് അവതരിപ്പിച്ചത്. ഇത്തവണയെങ്കിലും ആപ്പിള്‍ ഒരു ഫോള്‍ഡബിള്‍ ഐഫോണ്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2019 ലാണ് സാംസങ് ആദ്യ ഗാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്. തുടർന്ന് മറ്റ് വിവിധ ആൻഡ്രോയിഡ് ബ്രാന്റുകളും ഫോള്‍ഡബിള്‍ ഫോണുമായി രംഗത്തെത്തിയിരുന്നു. ട്രിപ്പിള്‍ ഫോള്‍ഡ് സ്മാർട്ഫോണുകള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ചില കമ്ബനികള്‍.

അഞ്ച് വർഷങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാൻ ഈ മുൻനിര സ്മാർട്ഫോണ്‍ ബ്രാന്റിന് സാധിച്ചിട്ടില്ലെന്നതാണ് അതിശയകരം. ഐഫോണ്‍ 16 സീരീസ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കളിയാക്കി സാംസങ് രംഗത്ത് വന്നതും ഇക്കാരണത്താലാണ്. പുതിയ കണ്ടെത്തലുകള്‍ നടത്തുന്നത് പത്ത് വർഷം മുമ്ബ് തന്നെ ആപ്പിള്‍ അവസാനിപ്പിച്ചതാണെന്ന് ഒരു എക്സ് യൂസർ പറയുന്നു. ആപ്പിള്‍ ഇന്റലിജൻസിനെയും സാംസങ് ഒരു എക്സ് പോസ്റ്റില്‍ കളിയാക്കി.’ഞങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ എഐയുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ വളരെ ഉയർത്തിയിരിക്കാം’ സാംസങ് പറഞ്ഞു.

മുമ്ബും സാംസങ് ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിട്ടുണ്ട്. വിവിധ സംഗീതോപകരണങ്ങളും കലാ ഉപകരണങ്ങളും ഹൈഡ്രോലിക് പ്രസില്‍ നശിപ്പിക്കുന്നതായി കാണിക്കുന്ന പുതിയ ആപ്പിളിന്റെ ഐപാഡ് പ്രോ പരസ്യം വലിയ വിവാദമായ സാഹചര്യത്തിലായിരുന്നു ഇത്. ആപ്പിളിന്റെ പരസ്യം നിർത്തിയ ഇടത്ത് നിന്ന് ആരംഭിക്കും വിധമുള്ള പുതിയ പരസ്യ വീഡിയോ ആണ് സാംസങ് അവതരിപ്പിച്ചത്.

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. പുലർച്ചെ അഞ്ചുമണിക്ക് ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, ടി. പി.ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ. കെ. എൽ രാധാകൃഷ്ണ ശർമ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും

ഇരിട്ടിയിൽ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; തട്ടിയത് നാട്ടുകാര്‍ പിരിച്ചെടുത്ത തുക

കണ്ണൂരില്‍ വൃക്ക വാഗ്ദാനം ചെയ്ത് രോഗിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഇരിട്ടിയിലാണ് സംഭവം. പട്ടാന്നൂര്‍ സ്വദേശി ഷാനിഫാണ് തട്ടിപ്പിനിരയായത്. വൃക്കരോഗിയായ ഷാനിഫിന് വൃക്ക നല്‍കാനുളള ഡോണറെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആറ് ലക്ഷം രൂപയാണ്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലകറക്കം പലര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. വല്ലപ്പോഴുമുണ്ടാകുന്ന തലകറക്കം പലപ്പോഴും ദോഷകരമല്ലെങ്കിലും ആവര്‍ത്തിച്ചുളള ബുദ്ധിമുട്ടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹൈപ്പോടെന്‍ഷന്‍ (രക്തസമ്മര്‍ദ്ദം കുറയുന്നത്)കൊണ്ടായിരിക്കും. ഇതുകൊണ്ട് മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകാം.

‘നിങ്ങൾ സ്വപ്നം കണ്ടോളൂ’; ആണവ ശേഖരം നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖമനേയി, ചർച്ചക്കുള്ള ഓഫറും നിരസിച്ചു.

ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളി. ചർച്ചക്കുള്ള ട്രംപിന്റെ ഓഫറും അദ്ദേഹം നിരസിച്ചു. ട്രംപ് പറയുന്നത് താൻ ഒരു

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വര്‍ദ്ധിപ്പിക്കും; 200 രൂപ വര്‍ദ്ധിപ്പിച്ച്‌ 1800 ആക്കാൻ നീക്കം.

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിച്ച്‌ 1800 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ 1600 രൂപയാണ് പെൻഷൻ.വർദ്ധിപ്പിച്ച തുക ഉടൻ പ്രാബല്യത്തില്‍ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.