വേദിയിലെ മൈക്ക് കുഴപ്പം ഉണ്ടാക്കിയിട്ടും മര്യാദ രാമൻ ആയി പുഞ്ചിരിച്ച് പിണറായി; ‘ഇന്ദ്രചന്ദ്രന്മാരെ’ ഭയപ്പെടാത്ത മുഖ്യമന്ത്രിക്കും ശൈലി മാറ്റം: രസകരമായ വീഡിയോ കാണാം

വീണ്ടും പ്രസംഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ മൈക്ക് ഓപ്പറേറ്ററെ വിളിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എം.എല്‍.എയും സംഘടകരും ചേർന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു.

ഓപ്പറേറ്റർ അപ്പോഴേക്കും ഓടി വേദിയിലെത്തുകയും ചെയ്തു. ചിരിച്ച മുഖത്തോടെ എല്ലാം ശരിയായി ശരിയായി എന്ന് പറഞ്ഞ് ഓപ്പറേറ്ററെ മുഖ്യമന്ത്രി മടക്കി അയച്ചു. ഈ സമയം ഉടനീളം സമചിത്തത കൈവിടാതെ ശാന്തനായി ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വേദിയിൽ നില ഉറപ്പിച്ചത്. വീഡിയോ ചുവടെ കാണാം…
https://youtu.be/-uuXsbXN7Ms?si=KdCBoobMBh1toTFN
സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയാണ് സംഭവം. പ്രസംഗിക്കുന്നതിന് താെട്ടു മുമ്ബ് ഈ മൈക്കിന്റെ ആളൊന്ന് ഇങ്ങോട്ട് വന്നാല്‍ നല്ലതാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വേദിയില്‍ ഒരു ആശങ്ക പരത്തിയത്. ഇത്തവണ മുഖ്യമന്ത്രി ക്ഷുഭിതനായില്ല, പൊട്ടിത്തെറിക്കാതെ സാഹചര്യം കൈകാര്യം ചെയ്തു.

“എവിടെ മൈക്കിന്റെ ആള്‍ എവിടെ? മൈക്കിന്റെ ആള്‍വരട്ടെ” എന്ന് പറഞ്ഞു.വേദിയില്‍ നില്‍ക്കുകയായിരുന്നു. മൈക്ക് ഓപ്പറേറ്റര്‍ ഓടിക്കിതച്ച്‌ അടുത്തെത്തിയെങ്കിലും ശരിയായി എന്ന് പറഞ്ഞ് ഓപ്പറേറ്ററെ തിരിച്ചയക്കുകായിരുന്നു. മുഖ്യമന്ത്രിയുടെ ശൈലി മാറ്റം തന്നെയാണ് ഇന്ന് വേദിയിൽ കണ്ടത് എന്ന് നിസ്സംശയം പറയാം. മുൻപ് രണ്ടുവട്ടം സമാന സാഹചര്യമുണ്ടായപ്പോൾ കൃദ്ദനായി പൊട്ടിത്തെറിക്കുന്ന പിണറായി വിജയനെയാണ് കേരളം കണ്ടത് എങ്കിൽ ഇത്തവണ ശാന്തനും സൗമ്യനുമായ മറ്റൊരു പിണറായിയായിരുന്നു വേദിയിൽ. തുടർ പരാജയങ്ങളും വിമർശനങ്ങളും ‘ഇന്ദ്രചന്ദ്രന്മാരെ’ ഭയപ്പെടാത്ത മുഖ്യമന്ത്രിയെ ഭയപ്പെടുത്തി എന്ന് തന്നെ വേണം വിലയിരുത്താൻ

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.