ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം 2024- 25 ഒന്നാം പാദം വരെ 2557 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തില്‍ അറിയിച്ചു. ഇതില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 2021 കോടി രൂപയാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 1329 കോടി രൂപയും നോണ്‍ ഫാമിംഗ് സെക്ടറില്‍ 529 കോടി രൂപയും മറ്റു മുന്‍ഗണന വിഭാഗത്തില്‍ 99 കോടി രൂപയുമാണ് വായ്പ നല്‍കിയത് . ബാങ്കുകളുടെ മൊത്തം വായ്പ 2023 ഏപ്രില്‍ 30 നെ അപേക്ഷിച്ച് 9974 കോടി രൂപയില്‍ നിന്നും 10725 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. വായ്പ വിതരണത്തില്‍ 8 ശതമാനവും നിക്ഷേപത്തില്‍ 9 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത് . ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 132 ശതമാനമാണ് രേഖപ്പെടുത്തിയത് . ടി.സിദ്ദിഖ് എം.എല്‍.എ ബാങ്കിങ്ങ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ , കനറാ ബാങ്ക് റീജിയണല്‍ ഹെഡ് ലത പി കുറുപ്പ് ,ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ ഇ.കെ.രഞ്ജിത്ത് , ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ടി.എം.മുരളീധരന്‍, നബാര്‍ഡ് ഡിസ്റ്റിക് ഡെവലപ്‌മെന്റ് ഓഫീസര്‍ ആര്‍.ആനന്ദ് ,കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലസുബ്രഹ്മണ്യന്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ ആര്‍.രമ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ