കോട്ടത്തറ: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റും ദീർഘകാലം കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കൺവീനറുമായിരുന്ന കെ പോളിനെ യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് കമ്യൂണിറ്റി ഹാളിൽ അനുസ്മരണ യോഗം നടത്തി.ചെയർമാൻ പി സി അബ്ദുള്ള അധ്യക്ഷത വഹിച്ചു. മുസ്ളീം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വി സി അബൂബക്കർ ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുറഹ്മാൻ, സി സി തങ്കച്ചൻ, മാണി ഫ്രാൻസിസ്, സുരേഷ് ബാബു വാളൽ, പി പി റെനീഷ്, കെ.കെ അലി, പി എൽ ജോസ്, പി.എ നസീമ, സി കെ ഇബ്രായി, ഹണി ജോസ് ഇ ആർ പുഷ്പ, കെ.കെ നാസർ ,ആൻ്റണി പാറയിൽ, കെ.കെ മമ്മുട്ടി, വിനോജ് പി ഇ , പുഷ്പ സുന്ദരൻ, ശാന്ത ബാലകൃഷ്ണൻ, പി.കെ മൊയ്തു എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







