ജില്ലയിലെ പശുക്കുട്ടികള്‍ക്കും, എരുമക്കുട്ടികള്‍ക്കുമുളള ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. നാലുമുതല്‍ എട്ടുമാസം വരെ പ്രായമുളള പശുക്കുട്ടികള്‍ക്കും, എരുമക്കുട്ടികള്‍ക്കുമാണ് ബ്രൂസല്ലോസിസ് പ്രതിരോധകുത്തിവെപ്പെടുക്കേണ്ടത്. സെപ്തംബര്‍ 28 വരെയാണ് സംസ്ഥാനത്തുടനീളം പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കന്നുകുട്ടി കാലിത്തീറ്റ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള എല്ലാ കന്നുകുട്ടികള്‍ക്കും കുത്തിവെപ്പ് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുളള ജന്തുജന്യരോഗം ആയതിനാല്‍ ജില്ലയിലെ മുഴുവന്‍ ക്ഷീര കര്‍ഷകരും പശുക്കുട്ടികളെയും എരുമക്കുട്ടികളെയും കുത്തിവെപ്പിന് വിധേയമാക്കണമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. നീര്‍വാരം ക്രിസ്റ്റല്‍ ഡയറി ഫാമില്‍പനമരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷീമാ മാനുവല്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പനമരം ഗ്രാമപഞ്ചായത്തംഗം വാസു അമ്മാനിയുടെ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസറും ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്ററുമായ ഡോ. രമാദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ നീതു ദിവാകര്‍ പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം വിശദീകരിച്ചു. ജിജോ ജോസഫ്, ,സിമി ജോണ്‍സണ്‍, വെറ്ററിനറി സര്‍ജന്‍ ഡോ മുസ്തഫ കോട്ട, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ അഖിലേശന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ