ഗുഡ്‌മോണിങ്ങ് കളക്ടര്‍ വരു.. സംവദിക്കാം

അച്ചടക്കമുള്ള ക്ലാസ്സ് മുറിയിലെ കടുകട്ടിയേറിയ പാഠഭാഗങ്ങളല്ല. അതിനേക്കാള്‍ ഗൗരവമേറിയ ഒരു പഠനമുറിയായിരുന്നു കുട്ടികള്‍ ആദ്യം മനസ്സില്‍ സങ്കല്‍പ്പിച്ചത്. എന്നാല്‍ ഏറ്റവും ലളിതമായി വലിയൊരു ജീവിതപാഠങ്ങളുടെ പുതിയ ക്ലാസ്സ് മുറിയായിമാറുകയായിരുന്നു ജില്ലാ കളക്ടറുടെ ഓഫീസ് മുറി. ആദ്യമായതിന്റെ അങ്കലാപ്പുകളെല്ലാം മാറിയപ്പോള്‍ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാമായി കുട്ടികള്‍ക്കെല്ലാം ആവേശമായി. അതുവരെയും ഭരണനിര്‍വ്വഹണത്തിന്റെമാത്രം ചര്‍ച്ചകള്‍ നിറഞ്ഞിരുന്ന ജില്ലാ ഭരണസിരകേന്ദ്രത്തിലെ ഓഫീസിനും ഇത് പുതുമയുള്ള അനുഭവമായി മാറി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീയാണ് ഗുഡ് മോണിങ്ങ് കളക്ടര്‍ എന്ന പേരില്‍ കുട്ടികളുമായുള്ള സംവാദ പരിപാടിക്ക് ബുധനാഴ്ച തുടക്കം കുറിച്ചത്. ഇതാദ്യമായാണ് തുടര്‍ച്ചയായി കുട്ടികള്‍ക്കൊപ്പമുള്ള ചര്‍ച്ചയ്ക്കായി ആഴ്ചകള്‍ തോറും വയനാട് ജില്ലയില്‍ ഒരു ജില്ലാ കളക്ടര്‍ പ്രത്യേക സമയം മാറ്റിവെക്കുന്നത്. പുതിയ തലമുറകളില്‍ നിന്നും അഭിപ്രായ സമന്വയം ഉള്‍പ്പെടെ കുട്ടികളുടെ പ്രശ്‌നങ്ങളും പഠന പൊതു കാര്യങ്ങളുമെല്ലാം വേര്‍തിരിവുകളില്ലാതെ ജില്ലാ കളക്ടറോട് കുട്ടികള്‍ക്ക് കൂളായി സംസാരിക്കാം. കരിയര്‍ ഡെവലപ്പ് മെന്റ് ഉള്‍പ്പടെ കുട്ടികള്‍ക്കും ഈ അവസരങ്ങള്‍ വലിയ മുതല്‍ക്കൂട്ടാകും. കളക്ടറും കുട്ടികളും തമ്മിലുള്ള പ്രത്യേക സംവാദം ഗുഡ്‌മോണിങ്ങ് കളക്ടര്‍ പ്രഥമ പരിപാടിയില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ സ്‌കൂളിലെ കുട്ടികളായിരുന്നു അതിഥികള്‍. അപൂര്‍വ്വമായൊരു അവസരത്തിന്റെ നിറവായിരുന്നു കുട്ടികളെല്ലാം. സാമൂഹികം സാംസ്‌കാരികം വിദ്യാഭ്യാസം എന്നിങ്ങനെ തുടങ്ങി വിവിധ മേഖലകളെക്കുറിച്ചായിരുന്നു കുട്ടികളുടെ ആകാംക്ഷകള്‍. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞും തിരികെ ചോദ്യങ്ങള്‍ ചോദിച്ചും ജില്ലാ കളക്ടര്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ടു. ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജില്ലാ കളക്ടറുടെ ദൗത്യ നിര്‍വ്വഹണത്തിന്റെയും അനുഭവങ്ങള്‍ കുട്ടികള്‍ ചോദിച്ചറിഞ്ഞു. കാലത്ത് 9.30 മുതല്‍ 10 വരെ നീണ്ടുനിന്ന ഗുഡ്‌മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ 15 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തില്‍ തുറന്ന സംവാദങ്ങളുടെയും പ്രാധാന്യമാണ് ഗുഡ്‌മോണിങ്ങ് കളക്ടര്‍ അടയാളപ്പെടുത്തുന്നത്. ജില്ലയിലെ ഹൈസ്‌കൂള്‍ മുതല്‍ മുകളിലെ ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കാണ് ഗുഡ് മോണിങ്ങ് കളക്ടര്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. എല്ലാ ബുധനാഴ്ചയും രാവിലെ 9.30 മുതല്‍ 10 വരെ ജില്ലാ കളക്ടറുടെ ചേംബറിലാണ് സംവാദം അരങ്ങേറുക. പരമാവധി 15 കുട്ടികള്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പങ്കെടുക്കാം. ഇതിനായി ഗൂഗിള്‍ ഫോം ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഗൂഗിള്‍ ഫോം ലിങ്ക് ലഭ്യമാകും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.