കേരള വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്ത് സെപ്തംബര്‍ 28 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ആഗ്രഹിക്കുന്ന വയനാട് സ്വദേശികള്‍ക്ക് ഈ അദാലത്തിലോ കോഴിക്കോട് മേഖലാ ഓഫീസിലോ ബന്ധപ്പെടാം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴത്തെ നിലയിലാണ് മേഖലാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0495-2377590. ഇ-മെയില്‍ kwckkd@gmail.com

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.