മാനന്തവാടി: തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി പെരുന്നാളിന്റെ ഭാഗമായി യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. മാനന്തവാടി ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാംപ് മെഡിക്കൽ ഓഫിസർ ഡോ. ബിനിജ മെറിൻ ജോയി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിൻസൺ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. യൂത്ത് അസോസിയേഷൻ
സെക്രട്ടറി ജിൻസി ബെന്നി കട്ടയ്ക്കാമേപ്പുറത്ത്, പള്ളി സെക്രട്ടറി ബേസിൽ ജോർജ് ഞാറക്കുളങ്ങര, ജോ. സെക്രട്ടറി ബിനോയി കണ്ടത്തിൽ, ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് കോപ്പുഴ, അമൽ വരമ്പേൽ, മിഥുൻ എൽദോ പുളിക്കക്കുടി, വിനീത് ജയിംസ് കട്ടയ്ക്കാമേപ്പുറത്ത്, ബേസിൽ പൗലോസ് ചെങ്ങമനാട്ട്, മറിയം ബേസിൽ, നിഖിത അമൽ, ധന്യ ബിജു,ജിൻസി ബേസിൽ ഞാറക്കുളങ്ങര, ജിന്റോ ബാബു മംഗലത്ത് എന്നിവർ സംസാരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ