കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ 22ാം വയസ്സിന്റെ നിറവിൽ

കൽപ്പറ്റ : വയനാടിന്റെ ചികിത്സാരംഗത്ത് തനതുമുദ്ര പതിപ്പിച്ചിട്ടുള്ള കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്റർ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് 22ാം വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. ടി പി വി സുരേന്ദ്രൻ നിർവഹിച്ചു.

ഹെൽത്ത്‌ ടൂറിസം എന്ന വിഷയത്തെ കുറിച്ചു സെമിനാർ സംഘടിപ്പിച്ചു. വയനാടിന്റെ ആരോഗ്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ സംസാരിച്ചു.

കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയ ഡോ. കെ പി വിനോദ് ബാബു,മുൻ മലബാർ ദേവസ്വം പ്രസിഡന്റ്‌ അഡ്വ . പി ചാത്തുകുട്ടി, കോഴിക്കോട് ആയുർവേദ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ. സത്യാനന്ദൻ നായർ, ഡോ. ഗോകുൽ ദേവ് (സീനിയർ ഫിസിഷ്യൻ മാനന്തവാടി ), ഡോ. അബൂബക്കർ സിശാൻ ( ജനറൽ ഫിസിഷ്യൻ, ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ കൽപ്പറ്റ ), ഡോ. സി കെ രഞ്ജിത് ( ഫോർമർ വൈസ് പ്രസിഡന്റ്‌ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ), ഡോ. ആദർശ് സത്യം ഇന്ദ്ര ( മാക്സിലോ ഫേഷ്യൽ സർജൻ, ലിയോ ഹോസ്പിറ്റൽ ),ഡോ. സനോജ് പി ബി (ഫാമിലി ഡെന്റൽ കെയർ സുൽത്താൻ ബത്തേരി ) ഡോ. ഷബീൽ ഇബ്രാഹിം ( എ എം എ ഐ സ്റ്റേറ്റ് സെക്രട്ടറി ), ഡോ. അപർണ പദ്മനാഭൻ ( പൂർണയോ ആയുർ നികേതൻ മീനങ്ങാടി ), ഡോ. കൃഷ്ണ ദാസ് ( അമൃതം ആയുർവേദ ഹോസ്പിറ്റൽ പെരിന്തൽമണ്ണ )അഡ്വ . ടി യു ബാബു (BAR അസോസിയേഷൻ കൽപ്പറ്റ )
ജെറിറ്റ് വിനോദ് ബാബു ( അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ KAMSH ), വേറൊണിക്ക (ഡയറക്ടർ ബി ബി വോയ്‌യേജ് )എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കുകയും ചെയ്തു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി

ആഗോള കൈ കഴുകൽ ദിനമാചരിച്ചു.

മേപ്പാടി: ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ പ്രിവൻഷൻ

ലാബ് ടെക്‌നീഷ്യൻ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നീഷ്യൻ നിയമനം നടത്തുന്നു. ബി.എസ്.സി- എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ

ദുരന്തനിവാരണ സേനക്കുള്ള ഐഡി കാർഡ് വിതരണം നടത്തി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേന വിഭാഗത്തിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഭരണസമിതി അംഗങ്ങളുടെ അധ്യക്ഷതയിൽ വിതരണം നടത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടൽക്കടവ് – പാൽവെളിച്ചം ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് – പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.