പനമരം: വയോജന ദിനാചരണത്തിൻ്റെ ഭാഗമായി പനമരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ പനമരത്തുള്ളനവജ്യോതി വൃദ്ധ മന്ദിരം സന്ദർശിച്ചു. തങ്ങൾ ശേഖരിച്ച ഭക്ഷണമഗ്രികളുമായിട്ടാണ് SPC കേഡറ്റുകൾ വൃദ്ധ മന്ദി രത്തിലെത്തിയത്. അമ്മമാരോടൊപ്പം ആടിയും പാടിയും സമയം ചിലവഴിച്ചതിനു ശേഷമാണ് കേഡറ്റുകൾ തിരിച്ചു പോയത്. പനമരം SHO ശ്രീ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ KT സുബൈർ , രമേഷ് കുമാർ , SI റസാഖ്, രേഖ കെ നവാസ് ടി , ശിഹാബ് MI , ആദർശ് കെ kഎന്നിവർ പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.