മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (എസ്.ടി, എസ്.സി) ഓവര്‍സിയര്‍ ( ജനറല്‍) തസ്തികളിലേക്ക് നിയമനം നടത്തുന്നു. ബി.കോം ബിരുദം, അംഗീകൃത പി.ജി.ഡി.സി കോഴ്സാണ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് യോഗ്യത. ഓവര്‍സീയര്‍ തസ്തികയിലേക്ക് മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ/ രണ്ടുവര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസാവണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ, സംവരണ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഒക്ടോബര്‍ 8 ന് രാവിലെ 11 ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെ പരിഗണിക്കും. ഫോണ്‍- 04936 281842.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ