മീനങ്ങാടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മീനങ്ങാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്മൃതിയാത്രയും പൊതു സമ്മേളനവും നടത്തി. മഹാത്മജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അധ്യക്ഷ പദവി ഏറ്റെടുത്തതിൻ്റെ ശതാബ്ദിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
ബത്തേരി നിയോജക മണ്ഡലം എം.എൽ എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ കെ. ഇ. വിനയൻ,ഡിസിസി വൈസ് പ്രസിഡൻറ് ഷംഷാദ് മരയ്ക്കാർ , ഡി.സി.സി സെക്രട്ടറി ഡി.പി. രാജശേഖരൻ, ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വർഗീസ് മൂലങ്കാവ്, ബേബി വർഗീസ്, വി.എം വിശ്വനാഥൻ, കെ.ജയപ്രകാശ്, ശാരദാമണി എന്നിവർ പ്രസംഗിച്ചു. ഉഷ രാജേന്ദ്രൻ സ്വാഗതവും ജസ്റ്റിൻ ജോഷോ നന്ദിയും പറഞ്ഞു.ടി പി ഷിജു, മിനി സാജു ,ശാന്തി സുനിൽ,ബിന്ദു മോഹനൻ, മലാൽ മൈലമ്പാടി,റോയി എം പീറ്റർ,
അനീഷ് റാട്ടക്കുണ്ട് ,അബ്ദുസ്സലാം, വി സി ബിജു, സുന്ദരൻ പി, എ, പി ഡി ജോസഫ്, കെ രാധാകൃഷ്ണൻ, ഷാജി തോമ്പ്രയിൽ അന്ന കുട്ടി, റെജീന കാര്യമ്പാടി,രമാ ഹരിഹരൻ, ജിബിൻ നൈനാൻ ,പി ജി സുനിൽ, എൻ. ആർ പ്രകാശ്, എന്നിവർ നേതൃത്വം നൽകി

ഫാർമസിസ്റ്റ് നിയമനം
കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 22 ന്