പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി സ്കൂളിൽ തപാൽ ദിനാചരണം നടത്തി.
സീഡ് പ്രവർത്തനത്തിന്റെയും പഠന പ്രവർത്തനത്തിന്റേയും ഭാഗമായി
‘അമ്മയ്ക്കൊരു കത്ത് ‘ എന്ന തലക്കെട്ടോടു കൂടി കുട്ടികൾ അവരുടെ അമ്മയ്ക്ക് സ്നേഹത്താൽ ചാലിച്ച കത്തുകളും , ചിത്രങ്ങളും പോസ്റ്റ് കാർഡിൽ രേഖപ്പെടുത്തുകയും വീട്ടിലെ മേൽവിലാസത്തിൽ അയക്കുകയും ചെയ്തു.ഫോണുകളിൽ മാത്രം ആശയവിനിമയം നടത്തുന്ന കുട്ടികൾക്ക് തികച്ചും വേറിട്ടൊരനുഭവമായിരുന്നു ഇത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.
തലപ്പുഴ ഗവ എന്‍ജിനീറിങ് കോളേജിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനത്തിന് ഹീറ്റിങ് കൗണ്ടര്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, വയനാട്