നീർവാരം : ശ്രീ കുറ്റിപ്പിലാവ് തലച്ചില്വൻ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 10 മുതൽ 13 വരെ വിവിധ പൂജാകർമങ്ങളോടെ നടത്തും.10 ന് വൈകിട്ട് പുസ്തകം വെയ്പ്പ്, 11ന് വിശേഷാൽ പൂജ,12 ന് മഹാനവമി പൂജ, ഒക്ടോബർ 13 ഞായറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 8 മണിമുതൽ വാഹനപൂജയും 8.30 ന് വിദ്യാരംഭം കുറിക്കൽ ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ ശംഭു ശർമ മുഖ്യകർമികത്വം നൽകും.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ