കാവുംമന്ദം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ എൽ പി സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി. പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കാൻ സന്ദർശനം ഉപകാരപ്രദമായി. സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലേക്കുള്ള അറിയിപ്പുകൾ മുന്നൂറോളം കാർഡുകളിൽ എഴുതി കുട്ടികൾ പോസ്റ്റ് ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു അധ്യാപകരോടൊപ്പം കാവുമന്ദം പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്. പോസ്റ്റ് മാസ്റ്റർ സബാസ്റ്റ്യൻ, പോസ്റ്റ് വുമൺ കനകവല്ലി എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സന്ദർശനത്തിന് പ്രധാനാധ്യാപിക ബിന്ദു തോമസ്, സ്കൂൾ ലീഡർ അനൻ പോൾ ആൻറണി, അധ്യാപകർ പിടിഎ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി..

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. ഏഴാം ദിനവും സർവീസുകൾ റദാക്കിയേക്കും. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഇന്ന് വൈകിട്ട് വരെയാണ് സമയം. പ്രശ്നം പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ







