നെൻമേനി: നെൻമേനി പഴൂർ ആശാരിപ്പടിയിൽ യന്ത്രമുപയോഗിച്ച് തെങ്ങിൽ
കയറി മുകളിൽ കുടുങ്ങിയയാളെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി. കുന്ന ക്കാട്ടിൽ ഇബ്രാഹിം എന്നയാളെയാണ് സുൽത്താൻബത്തേരി അഗ്നി രക്ഷാ സേന അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. തെ ങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ ഇബ്രാഹിം ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽ നിന്നും കൈ വിട്ട് തല കീഴായി യന്ത്രത്തിൽ കാൽ കുടുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻതന്നെ സ്ഥലത്തെത്തി സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവരെ ലാഡർ ഉപയോഗിച്ച് മുകളിൽ കയറ്റി നാട്ടുകാരനായ സുധീഷ് എന്നയാളുടെ കൂടി സഹായത്തോടെ റോപ്പിൻ്റെ സഹായത്തോടെ ഇബ്രാഹിമിനെ താഴെയിറ ക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. സുൽത്താൻ ബത്തേരി നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ വി ഹമീദിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.വി ഷാജി, ബിനോയ് പി.വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ നിബിൽദാസ്, സതീഷ്, ഗോപിനാഥൻ, ഹോം ഗാർഡ് പി.സി ചാണ്ടി, ട്രെയിനികളായ ജയ്ഷൽ, സൈനുൽ ആബിദ് എന്നിവരും ഉണ്ടായിരുന്നു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ