ലോറൻസ് ബിഷ്ണോയി സംഘത്തിൻറെ വധഭീഷണി: സൽമാൻഖാന്റെ സുരക്ഷയ്ക്കായി കോടികൾ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ ദുബായിൽ നിന്ന് എത്തിച്ചു; അകമ്പടിയായി 60 ബോഡിഗാർഡുകളും

ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് താരം സല്‍മാൻ ഖാന് സുരക്ഷ വർധിപ്പിച്ചു. നേരത്തേ സുരക്ഷാ വലയത്തിലായിരുന്നെങ്കിലും മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന ഭീഷണികളും കാരണമാണ് ഇപ്പോള്‍ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്.

സുരക്ഷ മുൻനിർത്തി രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാൻ പട്രോള്‍ എസ്.യു.വി സല്‍മാൻ ഖാൻ വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യൻ മാർക്കറ്റില്‍ ലഭ്യമല്ലാത്ത വാഹനം ദുബായില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചാല്‍പ്പോലും തകരാത്ത ഗ്ലാസ്, അകത്തിരിക്കുന്നത് ആരെന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത കളർ തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ് വാഹനം. കഴിഞ്ഞവർഷവും സല്‍മാൻ ഖാൻ യു.എ.ഇയില്‍നിന്ന് ബുള്ളറ്റ്പ്രൂഫ് വാഹനം ഇറക്കുമതിചെയ്തിരുന്നു. പിതാവ് സലിം ഖാനും സഹോദരങ്ങള്‍ക്കും ബിഷ്‌ണോയി ഗ്യാംഗില്‍നിന്ന് വധഭീഷണി നേരിട്ടതിനെത്തുടർന്നായിരുന്നു ഇത്.

ബാബാ സിദ്ദിഖിയുടെ മരണവാർത്തയറിഞ്ഞ് സല്‍മാൻ ഖാൻ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ്-18 ന്റെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. കനത്ത സുരക്ഷയില്‍ പരിപാടിയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. 60 പേരുടെ കനത്ത സുരക്ഷാവലയത്തില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു ചിത്രീകരണം. ഇവിടെത്തന്നെയാണ് സല്‍മാന് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയത്. ചിത്രീകരണം പൂർത്തിയാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാരും പുറത്തുപോകരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ചിത്രീകരണസ്ഥലത്തേക്ക് വരുന്നവരെ ആധാർ കാർഡ് പരിശോധന നടത്തിയശേഷമാണ് കടത്തിവിട്ടത്.

ഫോട്ടോഗ്രാഫർമാരെപ്പോലും സല്‍മാന് സമീപത്തേക്ക് അടുപ്പിക്കുന്നില്ല. സല്‍മാൻഖാന്റെ സുരക്ഷയെക്കരുതി ഇവരും താരത്തിന്റെ അടുത്തേക്ക് പോകുന്നില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.