ഇന്ത്യൻ ശതകോടീശ്വരന്റെ മകൾ ഉഗാണ്ടയിൽ പോലീസ് കസ്റ്റഡിയിൽ; കുളിക്കാനോ വസ്ത്രം മാറാനോ പോലുമുള്ള സാഹചര്യമില്ല എന്ന് ആരോപണവുമായി കുടുംബം രംഗത്ത്

ഇന്ത്യയിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധര ഓസ്വാള്‍ ഉഗാണ്ടയില്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്.

സാമ്ബത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് പോലീസ് വസുന്ധരയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഉഗാണ്ടയില്‍ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു ഷെഫിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസുമായും ക്രിപ്റ്റോകറൻസി ഇടപാട് ഉള്‍പ്പെടെയുള്ള സാമ്ബത്തിക തട്ടിപ്പുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.

26-കാരിയായ വസുന്ധര ഓസ്വാള്‍ ഇന്ത്യയിലാണ് ജനിച്ചതെങ്കിലും പിന്നീടുള്ള ജീവിതം ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായിരുന്നു. സ്വിസ് സർവകലാശാലയില്‍നിന്ന് ധനകാര്യത്തില്‍ ബിരുദാനന്തര ബിരുദവും ഇവർ നേടിയിട്ടുണ്ട്. ഓസ്വാള്‍ ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായി ചുമതല വഹിക്കുന്ന വ്യക്തിയാണ് വസുന്ധര ഓസ്വാള്‍. ബിരുദപഠന കാലത്ത് തന്നെ പ്രോ ഇൻഡസ്ട്രീസിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ച വസുന്ധര നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

വസുന്ധരയുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റിലൂടെയാണ് ഇവർ ഉഗാണ്ടയില്‍ തടവിലാണെന്ന കാര്യം പുറംലോകമറിയുന്നത്. വസുന്ധരയെ വളരെ മോശം അവസ്ഥയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം അവരുടെ കുടുംബം സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചത്. കുളിക്കാനും വസ്ത്രം മാറാൻ പോലും കഴിയാത്ത സാഹചര്യത്തിലാണെന്നും, അവള്‍ക്ക് ആങ്സൈറ്റി അറ്റാക്ക് ഉണ്ടായിട്ട് പോലും അധികൃതർ വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നുമാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.

ഒക്ടോബർ ഒന്നിനാണ് വസുന്ധരയെ അവരുടെ ഇ.എൻ.എ. പ്ലാന്റില്‍ നിന്നും ആയുധധാരികളായ 20 പേരടങ്ങുന്ന സംഘം കസ്റ്റഡിയില്‍ എടുക്കുന്നത്. കാണാതായ ഒരാളെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വസുന്ധരയെ കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് ഇവർ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഈ ആരോപണം ആദ്യഘട്ടത്തില്‍ തന്നെ കുടുംബം നിഷേധിച്ചിരുന്നു. ഇവർക്ക് പുറമെ, കമ്ബനിയുടെ നിയമോപദേഷ്ടാവ് ഉള്‍പ്പെടെയുള്ള സഹപ്രവർത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

വസുന്ധരയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ളവ അധികൃതർ പിടിച്ചെടുത്തിരിക്കുകയാണെന്നും അവരുടെ കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. മകളെ നിയമവിരുദ്ധമായി തടവില്‍വെച്ചിരിക്കുകയാണെന്ന് കാണിച്ച്‌ പിതാവ് പങ്കജ് ഓസ്വാള്‍ യുണൈറ്റഡ് നേഷൻസ് വർക്കിങ്ങ് ഗ്രൂപ്പ് ഓണ്‍ ആർബിറ്ററി ഡിറ്റെൻഷൻ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

വസുന്ധരയുടെ കമ്ബനിയിലെ മുൻജീവനക്കാരൻ നല്‍കിയ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിലാണ് മകളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് ഓസ്വാള്‍ കുടുംബം പറയുന്നത്. പഞ്ചാബ് ആസ്ഥാനമായുള്ള ഓസ്വാള്‍ കുടുംബം വ്യവസായ മേഖലയിലെ വിജയങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ആരോഗ്യ മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം പേരെടുത്തിട്ടുള്ള ഈ കുടുംബം സ്വിറ്റ്സർലൻഡില്‍ 200 മില്ല്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കിയതും അടുത്തിടെ വാർത്തയില്‍ ഇടംനേടിയിരുന്നു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.

മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും

കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ സൂചന സത്യാഗ്രഹ സമരം

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക. ഇരകൾക്ക്

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഒക്ടോബർ 13 തിങ്കളാഴ്ച്‌ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മൈലാടുംകുന്ന്, പുളിഞ്ഞാൽ വെള്ളമുണ്ട റോഡ്, കല്ലോടി കുഴുപ്പിൽ കവല റോഡ്, എട്ടേനാൽ ഒഴുക്കമൂല

മീനങ്ങാടിയിലും ബത്തേരിയിലും യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി

കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തുല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.