വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്ബോള്‍ സ്പെഷല്‍ ആനിവേഴ്സറി വീഡിയോ പുറത്തുവിട്ട് പ്രൊഡക്‌ഷൻ ടീം.
ദ് ക്രോണിക്കിള്‍സ് ഓഫ് ലിയോ എന്ന പേരില്‍ എട്ട് മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോ ആണ് അണിയറക്കാർ റിലീസ് ചെയ്തത്.
സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള അപൂർവ കാഴ്ചകളും സിനിമയില്‍ ഉള്‍പ്പെടുത്താത്ത രംഗങ്ങളുമൊക്കെ വീഡിയോയില്‍ കാണാം.
Video👇
https://youtu.be/U7tRMt8Q3Lk?si=2LMpPkGlUgMmN1CH
ഹൃദയത്തോട് ചേർന്ന് നില്‍ക്കുന്ന ചിത്രമാണ് ലിയോ എന്ന് ലിയോയുടെ ഒന്നാം വാർഷികത്തില്‍ സംവിധായകൻ ലോകേഷ് കനകരാജ് എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.