“എനിക്കിനിയും കല്യാണം കഴിക്കണം; കുട്ടികൾ വേണം; കേരളം വിട്ടുപോകുന്നു”‘: പ്രഖ്യാപനവുമായി നടൻ ബാലാ

അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്ക് ഒരു കുടുംബം വേണമെന്നും നിയമപരമായി പുതിയ വിവാഹം കഴിക്കുമെന്നും നടൻ പ്രതികരിച്ചു. രണ്ടുപേർ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.

“വെളുപ്പിനെ മൂന്നുമണിക്ക് വീട്ടില്‍ വന്നവർ സഹായം ചോദിച്ച്‌ എത്തിയതാണെങ്കില്‍ ഉറപ്പായും ബെല്ലടിക്കും. ഇവർ ബെല്ലടിക്കുന്നതിന് പകരം കതക് നേരെ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ആ സ്ത്രീയുടെ കയ്യില്‍ ഒരു കൈക്കുഞ്ഞുമുണ്ട്. ഞാൻ കതക് തുറക്കുകയാണെങ്കില്‍, എന്തെങ്കിലും കാരണവശാല്‍ വഴക്കുണ്ടായാല്‍ എന്ത് സംഭവിക്കും. എനിക്കെതിരെ കേസ് വരും. അവർ ആരാണെന്ന് പോലും എനിക്കറിയില്ല. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചാണ് ഇവർ അകത്തു കയറിയത്. ഇതാണ് സത്യം”.

“എന്റെ പേരിൽ 200 കോടി സ്വത്ത് വന്നു എന്ന വാർത്ത പുറത്തുവന്നതിന് ശേഷം എനിക്ക് മനസ്സമാധാനം ഇല്ല. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പോലും എനിക്ക് സംശയിക്കാം. ഞാൻ എന്റെ ആരോഗ്യം നോക്കി ഇപ്പോള്‍ ജീവിക്കുകയാണ്. ഞാനും എന്റെ കൂടെ നില്‍ക്കുന്നവരും നന്നായി ജീവിക്കും. ഞാൻ കേരളത്തില്‍ നിന്ന് മാറും. എവിടേക്കാണെന്ന് പറയില്ല. ഏത് സംസ്ഥാനത്ത് പോകുമെന്ന് പറയില്ല, എനിക്ക് കുടുംബത്തോടൊപ്പം മനസ്സമാധാനത്തില്‍ ജീവിക്കണം”.👇video
https://youtu.be/PT2ZjqGuTls?si=4OeWyYycO32191wG
“നിയമപരമായി മുന്നോട്ടു പോകും. ഇന്നോ നാളെയോ ഞാൻ മരിച്ചു പോയാല്‍ ആർക്കും സ്വത്തു കൊടുക്കണം അല്ല ഞാൻ തീരുമാനിക്കും. അത് ആര് വിചാരിച്ചാലും തടയാൻ കഴിയില്ല. ഭീഷണി കോളുകള്‍ വരെ വന്നിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചപ്പോള്‍ സ്വത്തെല്ലാം എനിക്ക് തന്നു. ശരീരത്തിന് ഇപ്പോള്‍ എനിക്ക് ബലം കൂടി. ഞാൻ നൂറ് ശതമാനം അടുത്ത വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് കൊടുക്കണമെന്ന് ഞാൻ തീരുമാനിക്കും. ഞാൻ ആശുപത്രി പണിയും, ആർക്കെങ്കിലും പൈസ കൊടുക്കണം എന്ന് എനിക്ക് തോന്നിയാല്‍ ഞാൻ കൊടുക്കും. ഇല്ലെങ്കില്‍ കളഞ്ഞിട്ടു പോകും. അത് എന്റെ തീരുമാനമാണ്, വേറെ ആരുടെയും തീരുമാനമല്ല. എനിക്ക് മനസ്സമാധാനമായിട്ട് ജീവിക്കണം. എനിക്ക് കുടുംബം വേണം, ഭാര്യ വേണം, കുട്ടികള്‍ വേണം”-ബാല പറഞ്ഞു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.