ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞു; മലയാളിയുടെ കുടുംബ ബജറ്റിലെ താളം തെറ്റിച്ച് പച്ചക്കറിവില കുതിക്കുന്നു.

സാധാരണക്കാരന്റെ നടുവൊടിച്ചു പച്ചക്കറി വില കുതിക്കുന്നു. വിലക്കയറ്റത്തില്‍ കുടുംബ ബജ്റ്റ് പിടിച്ചു നിര്‍ത്താന്‍ വീട്ടമ്മമാര്‍ പെടാപ്പാടു പെടുകയാണ്.റെക്കോര്‍ഡ് കുതിപ്പു നടത്തി തേങ്ങ മുതല്‍ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചു കയറി.

ഉച്ചയ്ക്കു ചോറിനൊപ്പം ബീന്‍സ് തോരന്‍ വെക്കാമെന്നു കരുതിയാല്‍ രണ്ടാഴ്ച മുന്‍പ് കിലോയ്ക്ക് 70 രൂപ ആയിരുന്ന ബീന്‍സിന് ഇപ്പോള്‍ ഹോള്‍സൈല്‍ വില 180 രൂപയാണ്. കാബേജിനും ക്യാരറ്റിനും 60 രൂപ. തോരന്‍ വെക്കാന്‍ കൂടിയ വില നല്‍കി തേങ്ങാകൂടി വാങ്ങണമെന്നതിനാല്‍ തോരന്‍ മോഹം ഉപേക്ഷിക്കാതെ തരമില്ല.
തക്കാളി കൊണ്ടു പരീക്ഷണം നടത്താമെന്നുവെച്ചാല്‍ തക്കാളി വില 60ല്‍ എത്തി, സവാളക്കും നല്‍കണം 60, ചെറിയുള്ളി വാങ്ങണമെങ്കില്‍ രൂപ 70 നല്‍കണം. വെണ്ടയ്ക്ക് കിലോ 40 രൂപ, മുളക് 35 രൂപയും വരെ എത്തി നല്‍ക്കുന്നു.
കിഴങ്ങിനും പടവലത്തിനും കിലോയ്ക്ക് അന്‍പതായി ഉയര്‍ന്നു. ചേനയ്ക്കു വില 70, ബീറ്റ്‌റൂട്ട് 50, വെള്ളരി 30, ഇഞ്ചി 190, വിലിയ നാരങ്ങ 80, പച്ചമാങ്ങ 85, മുരിങ്ങക്ക 100 എന്നിങ്ങനെയാണ് വില നിലവാരം. ഇഞ്ചിക്കൊപ്പം വെളുത്തുള്ളി വിലയും സാധാരണക്കാരുടെ കൈപൊള്ളിക്കും. വെളുത്തുള്ളി കിലോയ്ക്ക് 130 രൂപയില്‍ നിന്ന് 330 കടന്നു കുതിച്ചുകൊണ്ടിരിക്കുകയാണ്.

വില ഉയര്‍ന്നതോടെ മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട കറികളെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. വിപണയില്‍ രണ്ടാഴ്ച കൊണ്ടു വന്ന മാറ്റമാണിതെന്നു വ്യാപാരികള്‍ പറയുന്നു. ഉത്തരേന്ത്യയില്‍ വിളവു കുറഞ്ഞതാണ് സവാളയ്ക്കും ഉള്ളിക്കും വില വര്‍ധിക്കാന്‍ കാരണം. തമിഴ്‌നാട്ടിലും സമാന അവസ്ഥയാണ്.

വിളവ് കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വില കുതിച്ചുയരുകയായിരുന്നു. അടുത്തിടെ തമിഴ്‌നാട്ടിലെ ഉല്‍പ്പാദനം കുറഞ്ഞതോടെ തേങ്ങവില 75 രൂപവരെ എത്തിയിരുന്നു.

മധുരസ്മൃതി പുന സമാഗമം നടത്തി

കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്

പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കൽപറ്റ:വയനാട് ജില്ലയിലെ ആയുർവേദ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽഫെയർ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പുതുവത്സരാഘോഷവും സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ

പാതിവില തട്ടിപ്പ് :ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് ശനിയാഴ്ച

പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന ആവശ്യങ്ങൾ മുൻ നിർത്തി ആം ആദ്മി പാർട്ടി

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി

കോഴിക്കോട് ലൈംഗികാതിക്രമ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി. ദീപക്കിന്റെ ഓർമ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്

ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു.

കാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ടോ? ; അപകടം ഒഴിവാക്കാന്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ദീര്‍ഘദൂര യാത്രയ്ക്കിടയിലുംമറ്റും ഫോണിലെ ബാറ്ററി തീര്‍ന്നുപോകുന്നത് പതിവാണ്. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ കാറിലെ USB പോര്‍ട്ടോ കാര്‍ ചാര്‍ജറോ ഉപയോഗിച്ച് ഈസിയായി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും അല്ലേ?.സംഗതി വളരെ എളുപ്പമാണെങ്കിലും ചില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.