മേപ്പാടി : ചൂരൽമല ദുരിതത്തിൽ ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുന്ന കുടുംബങ്ങളിലേക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്നതിന് ഉപജീവന മാർഗ്ഗമായി രണ്ട് തയ്യൽ മെഷീൻ നൽകി കോഴിക്കോട് വിഎം എച്ച്എം എച്ച്എസ്എസ് ആനയാം കുന്നിലെ എൻഎസ്എസ് യൂണിറ്റ് മാതൃകയായി. തയ്യൽ മെഷീൻ ഗുണഭോക്താക്കൾക്ക് കൈമാറി റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീചിത്.എസ് ഉപജീവനം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതിഷ് ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് വയനാട് ജില്ലാ കോർഡിനേറ്റർ ശ്യാൽ കെ.എസ് മുഖ്യാതിഥി ആയിരുന്നു.പ്രോഗ്രാം ഓഫീസർ നസീറ കെ.വി,
കോഴിക്കോട് വടകര ക്ലസ്റ്റർ കോർഡിനേറ്റർ ഷാജി കെ , മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ, അധ്യാപകരായ സുഹൈർ എൻ കെ, മിഥുൻ ജോസ്, ജോമോ ജൂലിയറ്റ് ,ഫെബിന എം.കെ
വൊളണ്ടിയർ ലീഡർ മിൻഹ,പി എന്നിവർ സംസാരിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്