മാനന്തവാടി: ടീം കനിവ് വനിതാ വേദിയും യുവരാജാ ഫൗണ്ടേഷനുംസംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്‌തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ അഞ്ചു വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു. 110 പേർ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയരായി. കെ.സബിത ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ടീം കനിവ് രക്ഷാധികാരി കെ.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.ടി വിനു, സ്മൃതി എൻ.എസ് (റീജിയനൽ മാനേജർ,യുവരാജ് ഫൗണ്ടേഷൻ), മഞ്ജു.എം.എസ്, വിദ്യാ പി.വിജയൻഎന്നിവർ ആശംസകൾ അർപ്പിച്ചു.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







