ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷ ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.ബ്രദർ ബെനഡിക്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് വർഗീസ് അധ്യക്ഷത വഹിച്ചു. ബ്രദർ ടിനു ക്ലാസ് എടുത്തു. വി. ടി. വർഗീസ് പി. പി.സ്കറിയ, റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്