വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവം ; സെന്റ് തോമസ് നടവയൽ ചാമ്പ്യന്മാർ

പടിഞ്ഞാറത്തറ: വൈത്തിരി ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐ.ടി മേളയിൽ 756 പോയിന്റ് നേടി സെന്റ്. തോമസ് ഹയർസെക്കൻഡറി സ്കൂൾ നടവയൽ ചാമ്പ്യന്മാരായി. 575 പോയിന്റ് നേടി ഡബ്ലിയു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് രണ്ടാം സ്ഥാനവും 342 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് തരിയോട് മൂന്നാം സ്ഥാനവും നേടി. രണ്ട് ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ കെ.എ.എസ് ഉദ്ഘാടനം ചെയ്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോയ് വി സ്കറിയ,പ്രിൻസിപ്പാൾ പി.പി ശിവസുബ്രഹ്മണ്യൻ,എച്ച്.എം ഫോറം കൺവീനർ ഒ.സി ഇമ്മാനുവൽ; ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് സുധീഷ് ടി.എസ്; എൽ പി സ്കൂൾ പ്രസിഡന്റ് അബ്ദുൽ മുനീർ,ഹൈസ്കൂൾ എം.പി.ടി.എ പ്രസിഡന്റ് കമറുന്നീസ,എ യു പി സ്കൂൾ എം.പി.ടി.എ പ്രസിഡന്റ് പ്രസിഡന്റ് ബുഷറ ഉസ്മാൻ,എൽ പി സ്കൂൾ എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി ഷാജി; ഹൈസ്കൂൾ എസ്.എം.സി ചെയർമാൻ കെ.ജെ സണ്ണി ; എ.യു.പി സ്കൂൾ എസ്.എം.സി ചെയർപേഴ്സൺ സുഹറ. ടി; എൽ പി സ്കൂൾ എസ് എം സി ചെയർമാൻ ജിനേഷ്; എ.യു.പി സ്കൂൾ ഹെഡ് മിസ്ട്രസ് അനില. എ.എസ്,ബിജു കുമാർ (കെ.എസ്.ടി.എ); ശ്രീമതി നിമാറാണി (കെ.പി.എസ്.ടി.എ); ശ്രീ മമ്മൂട്ടി. ടി (കെ.എ.ടി.എഫ്); ശ്രീ മുഹമ്മദ് ഷരീഫ് (കെ.എസ്‌.ടി.യു); ശ്രീ സജിത്ത് (കെ.പി.പി.എച്ച്.എ) എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തിയ ചടങ്ങിന് എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. എ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബാബു. ടി.സ്വാഗതവും എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുസ്മിത കെ.പി നന്ദിയും പറഞ്ഞു.

ശാസ്ത്ര വിഭാഗത്തിൽ എൽ പി തലത്തിൽ 30 പോയിന്റ് നേടി സെന്റ് ജോസഫ് യു പി സ്കൂൾ ഒന്നാംസ്ഥാനവും 14 പോയിന്റ് നേടി സെന്റ് തോമസ് നടവയൽ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 35 പോയിന്റ് നേടി സെന്റ് തോമസ് നടവയൽ ഒന്നാം സ്ഥാനവും 34 പോയിന്റ് നേടി സെന്റ് മേരീസ് യുപി സ്കൂൾ തരിയോട് രണ്ടാം സ്ഥാനവും നേടി. ശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 40 പോയിന്റ് നേടി സെൻറ് തോമസ് നടവയൽ ഒന്നാം സ്ഥാനവും 28 പോയിന്റ് നേടി ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ രണ്ടാം സ്ഥാനവും നേടി. ശാസ്ത്ര വിഭാഗത്തിൽ ഹയർസെക്കൻഡറി തലത്തിൽ 29 പോയിന്റ് നേടി ജി എച്ച് എസ് എസ് കണിയാമ്പറ്റയും 23 പോയിന്റ് നേടി ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ എൽ പി തലത്തിൽ 16 പോയിന്റ് നേടി ജി എൽ പി സ്കൂൾ നെടുമ്പാല ഒന്നാം സ്ഥാനം നേടി; ജിഎൽപിഎസ് മേപ്പാടി, ആർസി എൽപിഎസ് ചുണ്ടേൽ, സെന്റ് തോമസ് നടവയൽ എന്നീ വിദ്യാലയങ്ങൾ 13 പോയിന്റ് നേടി രണ്ടാം സ്ഥാനം പങ്കിട്ടു. യുപി തലത്തിൽ 22 പോയിന്റ് നേടി സെൻറ് തോമസ് എച്ച് എസ് എസ് നടവയൽ ഒന്നാം സ്ഥാനവും 21 പോയിന്റ് നേടി സെൻറ് മേരീസ് യുപിഎസ് തരിയോട് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ തലത്തിൽ 31 പോയിന്റ് നേടി ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട് ഒന്നാം സ്ഥാനവും 28 പോയന്റ് നേടി ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർസെക്കൻഡറി തലത്തിൽ 48 പോയിന്റ് നേടി ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട് ഒന്നാം സ്ഥാനവും, ജി എച്ച് എസ് എസ് കണിയാമ്പറ്റ 20 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഗണിതശാസ്ത്ര വിഭാഗത്തിൽ എൽ പി തലത്തിൽ 42 പോയിന്റ് നേടി സെൻറ് തോമസ് നടവയൽ ഒന്നാം സ്ഥാനവും, 26 പോയിൻറ് നേടി എസ് എ എൽ പി എസ് കുപ്പാടിത്തറ രണ്ടാം സ്ഥാനവും നേടി.
യുപി തലത്തിൽ 31 പോയിന്റ് നേടി ജി യു പി എസ് പിണങ്ങോട്, 30 പോയിന്റ് നേടി സെന്റ് തോമസ് നടവയൽ സ്കൂളുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി;
ഹൈസ്കൂൾ വിഭാഗത്തിൽ 100 പോയിന്റ് നേടി നിർമ്മല എച്ച് എസ് തരിയോട് ഒന്നാം സ്ഥാനവും, 84 പോയിന്റ് നേടി സെന്റ് തോമസ് എച്ച് എസ് നടവയൽ രണ്ടാം സ്ഥാനവും നേടി;
ഹയർസെക്കൻഡറി തലത്തിൽ 116 പോയിൻറ് നേടി ഡബ്ലിയു ഓ എച്ച് എസ് പിണങ്ങോട് ഒന്നാം സ്ഥാനവും, ജി വി എച്ച് എസ് എസ് കൽപ്പറ്റ 53 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടി.

പ്രവൃത്തി പരിചയമേളയിൽ എൽ പി തലത്തിൽ 82 പോയിന്റ് നേടി സെൻറ് തോമസ് എച്ച് എസ് നടവയൽ ഒന്നാം സ്ഥാനവും, 66 പോയിൻറ് നേടി സെൻറ് മേരീസ് യു പി സ്കൂൾ രണ്ടാം സ്ഥാനവും നേടി.

യു. പി.തലത്തിൽ 74 പോയിന്റ് നേടി സെന്റ് തോമസ് നടവയൽ ഒന്നാം സ്ഥാനവും, 68 പോയിൻറ് നേടി ജി എച്ച് എസ് എസ് തരിയോട് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ തലത്തിൽ 179 പോയിന്റ് നേടി നിർമ്മല എച്ച് എസ് തരിയോട് ഒന്നാം സ്ഥാനവും, 141 പോയിൻറ് നേടി സെന്റ് തോമസ് നടവയൽ രണ്ടാം സ്ഥാനവും നേടി.

ഹയർസെക്കണ്ടറി വിഭാഗത്തിൽ 152 പോയിന്റ് നേടി സെൻറ് തോമസ് നടവയൽ ഒന്നാം സ്ഥാനവും, ആർ സി എച്ച് എസ് എസ് ചുണ്ടേൽ 108 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഐ.ടി മേളയിൽ 21 പോയിന്റ് നേടി എ യുപി സ്കൂൾ വാളൽ, സെൻതോമസ് നടവയൽ ഒന്നാം സ്ഥാനവും 19 പോയിന്റ് നേടി എച്ച് ഐ എം യു പി സ്കൂൾ കൽപ്പറ്റ രണ്ടാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ 61 പോയിന്റ് നേടി സെന്റ്. തോമസ് നടവയൽ, 33 പോയിന്റ് നേടി ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.

ഹയർസെക്കൻഡറി തലത്തിൽ 53 പോയിന്റ് നേടി ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്, 45 പോയിൻറ് നേടി എസ് കെ എം ജെ എച്ച് എസ് കൽപ്പറ്റ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

ആചാരസ്ഥാനികര്‍, കോലധാരികളുടെ വേതനം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ 2025 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോര്‍ഡില്‍

ടെൻഡർ ക്ഷണിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.