കൽപ്പറ്റ :മുൻ കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ ബിന്ദു ജോസും സഹപ്രവർത്തകരും ജനതാദളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. കെപിസിസി മെമ്പർ പി.പി ആലി ഹാരമണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ,പി വിനോദ് കുമാർ, ഹർഷൽ കോന്നാടൻ,എസ് മണി, മുഹമ്മദ് ഫെബിൻ സുനീർ ഇത്തിക്കൽ,പി ആർ ബിന്ദു,ഗിരിജ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







