2024 ഒക്ടോബർ 8 മുതല്‍ സംസ്ഥാനത്ത് ജിഎസ്ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതന്റിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവരെ തടയുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമാണിത്. യഥാർത്ഥ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ആധാർ, പാൻ കാർഡുകള്‍ തുടങ്ങിയ സർക്കാർ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് വ്യാജ രജിസ്ട്രേഷൻ എടുക്കുന്നത് തടയാനാണ് നീക്കം. വ്യാജ ബില്ലിങ്ങിലൂടെ അനധികൃതമായി ഇൻപുട് ടാക്‌സ് ക്രെഡിറ്റ് നേടി നികുതി വെട്ടിപ്പ് നടത്തുന്ന പ്രവണത രാജ്യത്തുടനീളം ശ്രദ്ധയില്‍പ്പെട്ടതായി വകുപ്പ് പറയുന്നു. കേരളത്തിലും ഇത്തരം വ്യാജ രജിസ്‌ട്രേഷനിലൂടെയുള്ള കോടികളുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ കൊണ്ട് വന്നത്. 2023 നവംബറില്‍ പുതുച്ചേരി, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഒതന്റിക്കേഷൻ നടപ്പിലാക്കിയതിന്റെ ഫലമായി വ്യാജ രജിസ്‌ട്രേഷനുകളില്‍ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മറ്റിടങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായത്. രജിസ്‌ട്രേഷനായി അപേക്ഷ സമർപ്പിക്കുന്ന യഥാർത്ഥ നികുതിദായകർ അല്ലാത്തവരെ കണ്ടെത്തി അത്തരം അപേക്ഷകള്‍ നിരസിക്കാനും, നികുതി വെട്ടിപ്പുകാരെ തടയാനും ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സഹായിക്കുമെന്ന് ജിഎസ്ടി വിഭാഗം കരുതുന്നു. ഡാറ്റാ വിശകലനത്തിൻറെയും, റിസ്‌ക് പാരാമീറ്ററുകളുടെയും അടിസ്ഥാനത്തിലാണ് കോമണ്‍ പോർട്ടലില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആധാർ ഓതന്റിക്കേഷനായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. ഹൈ റിസ്‌ക് കേസുകളില്‍ ബയോമെട്രിക് ആധാർ ഓതന്റിക്കേഷനും, മറ്റ് കേസുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള ആധാർ ഓതന്റിക്കേഷനുമാണ് നടപ്പിലാക്കുന്നത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ