കല്‍പ്പറ്റ: ഓള്‍ കേരള ഫോട്ടോഗ്രാഫേയ്‌സ് അസോസിയേഷന്‍ 40താമത് കല്‍പ്പറ്റ മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് ബിനോജ് എം മാത്യു ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ട്രൈഡന്റ് ആര്‍ക്കേഡ് എ.സി മൊയ്തു നഗറില്‍ നടന്ന സമ്മേളനത്തില്‍ മേഖല പ്രസിഡന്റ് സത്യേന്ത്രനാഥ് അധ്യക്ഷത വഹിച്ചു. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നവംമ്പര്‍ 22ന് സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിനിധി സമ്മേളനം മാത്രമായിട്ടാണ് ജില്ലാ സമ്മേളനം നടത്തുന്നത്. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സോമസുന്ദരം, കെ.കെ ജെക്കബ്, പ്രജീഷ് പ്രഭാകരന്‍, പി ഭാസ്‌കരന്‍, വി.വി രാജു, കെ വി സനീഷ്, ജിന്‍സണ്‍ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ വി സനീഷ് പ്രസിഡന്റ്, അനന്തു ബല്‍റാം സെക്രട്ടറിയായി തെരഞ്ഞടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ